പുണ്യങ്ങളുടെ പൂക്കാലമായ റമദാനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇനി. ഒരു മുസല്‍മാന്റെ മനസ്സില്‍ വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന നാളുകള്‍. ഇനിയും ഇതുപോലൊരു പുണ്യകാലത്തിനായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിലേക്ക് പ്രവേശിക്കുന്ന നാളുകള്‍. അവന്റെ വിരഹത്തിന്റെ നാളുകള്‍ അവനെ തേടിയെത്തുകയായി. അസ്സലാമു അലൈക്കും യ ശഹ്റ റമദാന്.
റമദാന് മാസം അവസാനിച്ചാല്‍ അടുത്ത ദിവസം (ശവ്വാല്‍ ഒന്ന്) ഈദുല്‍ ഫിത്ത്വര്‍ (ചെറിയപെരുന്നാള്‍) ആയി ആഘോഷിക്കപ്പെടുന്നു. “ഓരോ സമൂഹത്തിനും ആഘോഷങ്ങളുണ്ട്, ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു” എന്ന് ഹദീസില്‍ പറയുന്നു. പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവന്റെ അടിമകളിലേക്കെത്തുന്നു എന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഈദ് എന്ന പദത്തിന്റെ ജനനം എന്നു പണ്ഡിത മതം.
ഈദുല്‍ ഫിത്വര്‍ ഈദുല്‍ അദ്ഹായുമാണ് മുസ്ലിമിന്റെ ആഘോഷങ്ങള്‍. ഈ സുദിനം ആഘോഷങ്ങളുടേതാണെങ്കിലും ഇസ്ലാമില്‍ ആഘോഷങ്ങള്‍ക്കും പരിധികളുണ്ട്. മനുഷ്യസമുദായത്തിന്റെ വളര്‍ച്ചക്ക് ആഘോഷങ്ങള്‍ വളരെ വലിയ പങ്കു വഹിക്കുന്നു, ചരിത്ര പരമായും പ്രകൃതിപരമായും. ഈ ആവശ്യത്തെ ഇസ്ലാം ഒരിക്കലും എതിര്‍ക്കുന്നില്ല. ഒരു ഈദ് ദിനത്തില്‍ പ്രവാചക ഭവനത്തിലേക്ക് കയറിവന്ന അബൂബക്കര്‍ സിദ്ദീഖ് (റ) അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി, രണാങ്കണത്തില്‍ ശക്തി തെളിയിച്ച പൂര്‍വികരെ കുറിച്ചു പാടികൊണ്ടിരുന്നത് കണ്ടു. അദ്ദേഹം ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു “എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ ഗാനാലാപനം?” അപ്പോള്‍ നബി (സ.അ) പറഞ്ഞു ‘അബുബക്കര്‍, ഓരോ സമുദായത്തിനും അവരുടേതായ ആഘോഷമുണ്ട്, ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമല്ലേ’. എന്ന്. ശരീഅത്തിനു വിരുദ്ധമല്ലാത്തവിധം സന്തോഷിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും ഇസ്ലാം ഒരിക്കലും എതിരുനില്‍ക്കുന്നില്ല. ഏവരും ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് തന്നെ.
പെരുന്നാള്‍ രാവിലും പെരുന്നാള്‍ ദിനത്തിലും അനുവര്‍ത്തിക്കേണ്ട ചില അനുഷ്ഠാനങ്ങള്‍.
ലൈലത്തുല്‍ ഫിത്വര്‍
പെരുന്നാള്‍ രാവ് ഹയാത്താക്കുക (ജീവനുള്ളതാക്കുക) തക്ബീര്‍ ചൊല്ലുന്നതിലും സുന്നത്തു നമസ്കാരങ്ങളിലും ഏര്‍പ്പെടുക.
പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുക. പെരുന്നാള്‍ നാളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസുറ്റതായി നില്കുന്നതാണെന്ന് ഹദീസ്.
തക്ബീര്‍ ചൊല്ലല്‍
‘അല്ലാഹു ഏറ്റം മഹാനാണ്’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീറിന്റെ ആവര്‍ത്തനം പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ കര്‍മ്മമാണെന്ന് വിശുദ്ധ ഖുറ് ആന്‍ വരെ വ്യക്തമാക്കിയതാണ്. ശവ്വാല്‍ മാസപ്പിറ കണ്ടതുമുതല്‍ പെരുന്നാള്‍ നമസ്ക്കാരത്തില്‍ പ്രവേശിക്കുന്നത് വരെ തക്ബീര്‍ മുഴക്കല്‍ സുന്നത്ത് (ഐചികമായ കര്‍മ്മം) ആണ്.
കുളിയും നല്ലവസ്ത്രം ധരിക്കലും
പെരുന്നാളിന് വേണ്ടി കുളിക്കുന്നത് മറ്റൊരു സുന്നത്ത് ആണ്. അതു നമസ്കാരത്തില്‍ പങ്കെടുക്കാനാണെങ്കിലും അല്ലെങ്കിലും ശരി. വല്ലവിധേനെയും ആദിവസം കുളിക്കാന്‍ കഴിയാതെ വന്നാല്‍ ആ കുളി സുന്നത്ത് ഖദാ വീട്ടുകയും ആവാം. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയല്‍ പ്രത്യേകം സുന്നത്തു തന്നെ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഒരു പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുമാണ്.
മൈലാഞ്ചി അണിയല്
വിവാഹിതയായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയണിയല്‍ ഏതു സമയത്തും സുന്നത്തായി പരിഗണിക്കപ്പെടുന്നു ഇസ്ലാമില്‍. എന്നാല്‍ വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് ഇതു സുന്നത്തില്ല എന്നു മാത്രമല്ല കറാഹത്തുമാണ്. പുരുഷന്മാര്ക്ക് ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ മൈലാഞ്ചി അണിയല് ഹറാം (നിഷിദ്ധം) ആണ്.
ആശംസകള്‍ കൈമാറുക
ഈദ് ദിവസത്തില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നത് ഒരു നല്ല രീതിയാണ്. ഇസ്ലാമിലും ഇതിനു പിന്‍ബലമേകുന്ന പല ഹദീസുകളും ഉണ്ട്. ആശംസകള്‍ക്ക് ഏതു നല്ല വാക്കുകളും ഉപയോഗിക്കാം. ‘തഖ്വബ്ബലല്ലാഹും മിന്നാ വമിന്‍കും’ എന്നും ഉപയോഗിക്കാറുണ്ട്.
ചെറിയ പെരുന്നാള്‍ നിസ്കാരം
നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ചെയ്യേണ്ടവ.
1. ഫിത്വര്‍ സകാത്ത അതിന്റെ അവകാശികളില്‍ എത്തിക്കല്‍. (നിര്‍ബന്ധം, ചില ഒഴിവുകഴിവുകള്‍ ഉണ്ട്)
2. കഴിയുന്നത്ര തക്ബീര്‍ വര്‍ദ്ധിപ്പിക്കല്‍.
3. ദേഹശുദ്ധിവരുത്തല്‍, നല്ല വസ്ത്രം ധരിക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍ (സുന്നത്ത്)
4. ഭക്ഷണം കഴിക്കല്‍ (സുന്നത്ത്)
ഏവര്‍ക്കും ഒരു നല്ല ചെറിയ പെരുന്നാള്‍ ആശംസിക്കുന്നു.
സ്നേഹത്തോടെ
സുല്‍.
Wednesday, October 10, 2007
Subscribe to:
Post Comments (Atom)
15 comments:
പുണ്യങ്ങളുടെ പൂക്കാലത്തിലെ പുതിയ പോസ്റ്റ്.
ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകളോടെ.
സ്നേഹത്തോടെ
സുല്‍.
പെരുന്നാള്‍ ആശംസകള്‍!
:)
പെരുന്നാളിന്റെ മഹത്വം പറഞ്ഞു തന്ന സുല്ലിനും കുടുമ്പാംഗങ്ങള്‍ക്കും കുഞ്ഞന്‍ വക പെരുന്നാള്‍ ആശംസകള്‍..!
പെരുന്നാള്‍ ആശംസകള്‍..!
സുല്‍,
പെരുന്നാള്‍ ആശംസകള്‍! സുല്ലിനും കുടുംബത്തിനും സര്‍വ്വ മംഗളങ്ങളും..
സ്നേഹത്തോടെ,
സിമി.
സുല്‍ ജി... താങ്കള്‍ക്കും കുടുംബത്തിനും... എല്ലാ ലോകര്‍ക്കും സഹയാത്രികന്റെ പെരുന്നാള്‍ ആശംസകള്‍
:)
പരിശുദ്ധ റമദാന് വിട....ആമോദത്തിന്റെ ഈദിനു സ്വാഗതം...
പെരുന്നാളിനെ കുറിച്ച്, പെരുന്നാളിന്റെ അനുഷ്ടാന രീതികളേക്കുറിച്ച് ഒത്തിരി വിവരങ്ങള്‍ നല്കിയ സുല്ലിന് നന്ദി...
എങ്ങും സന്തോഷവും സമാധാനവും പുലരട്ടെ!
ഏവര്‍ക്കും ഈദ് മുബാറക്ക്!
സുല്‍,
പെരുന്നാള്‍ ആശംസകള്‍!
വരും നാളുകളില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പൂക്കള്‍ പൂത്തലയട്ടെ..എല്ലാവര്ക്കും ഈദാശംസകള്‍...
സുല്ലിനും കുടുംബത്തിനും ഈദ് ആശംസകള്‍...
താങ്കളുടെ ഈ നല്ല ഉദ്ദേശത്തിന് അള്ളാഹു തക്ക പ്രതിഫലം നല്കുമാറാകട്ടെ..ആമീന്‍.ഈ പരമ്പര എന്നെ പോലെ തന്നെ പലര്‍ക്കും ഉപകാരപ്രദമായിട്ടുണ്ടാവുക തന്നെ ചെയ്തിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.ഇനിയും ഇത്തരം നല്ല സംരഭങ്ങള്‍ പ്രതീക്ഷിക്കുന്നു.....പെരുന്നാള്‍ ആശംസകള്‍.
ഏവര്‍ക്കും ഈദ് മുബാറക്ക്!
സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസകള്‍
പെരുന്നാള്‍ ആശംസകള്‍!
സ്നേഹത്തിന്റെയും...ഒരുമയുടെയും
ശാന്തിയുടെയും...സമാധാനത്തിന്റെയും
തക്ബീര്‍ ധ്വനികളുമായ്...ഒരു പുണ്യരാവിന്..
സമാപനമാം...ഈദ്..
ഒരു മാസക്കാലത്തെ...പ്രയത്നം...പ്രാര്‍ത്ഥനകള്‍
നമ്മുക്ക് നേടി തന്ന സൌഭാഗ്യങ്ങള്‍
ഒരു ആഘോഷത്തിന്റെ പേരില്‍ തട്ടിത്തെറുപ്പിക്കാതിരിക്കം...
നന്മ നിറഞ പെരുന്നാല്‍ ആശംസകള്‍
ഈ ബ്ലോഗ്ഗിന് പിന്നില്‍ സമയാസമയമായി..നന്മയുടെ അറിവുകള്‍ അക്ഷരങ്ങളിലൂടെ പ്രകാശ കിരണങ്ങളായ് ഞങ്ങളിലേക്ക് സമര്‍പ്പിച്ച എല്ലാ സ്നേഹിതര്‍ക്കും അവരുടെ കുടുംബത്തിനും ലോകനാഥന് കാരുണ്യം വര്‍ഷിക്കുമാറാകട്ടെ.......നന്മകള് നേരുന്നു.
സസ്നേഹം
മന്‍സൂര്‍
Post a Comment