Saturday, September 22, 2007

നോമ്പ് മുറിയുന്ന കാര്യങ്ങള്‍ തുടരുന്നു...റമദാന്‍ പതിനൊന്ന്

2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍.

അണ്ണാക്കിലോ മറ്റോ കയ്യിട്ട് ഉണ്ടാക്കി ഛര്‍ദ്ദിക്കുന്നതിലൂടെ നോമ്പ് മുറിയും. എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത സ്വഭാവികമായ ഛര്‍ദ്ദി ഉണ്ടാകുകയാണെങ്കില്‍ നോമ്പ് മുറിയുന്നതല്ല.

3.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍.

സ്‌ഖലനം സംഭവിച്ചില്ലെങ്കില്‍ തന്നെയും നോമ്പുകാരാണെന്ന ബോധത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീയുടെയും പുരുഷന്റെയും നോമ്പ് മുറിയും. സ്‌ഖലനം സംഭവിക്കാത്തിടത്തോളം ചുംബനം, സ്‌പര്‍ശനം എന്നിവ മൂലം നോമ്പ് മുറിയുന്നതല്ല.

ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നോമ്പിന്റെ സമയമായത് (ഫജ്‌ര്‍-ബാങ്ക് വിളി) അറിഞ്ഞു പെട്ടെന്ന് പിന്മാറിയെന്നിരിക്കട്ടെ. അപ്പോള്‍ അയാള്‍ക്ക് സ്‌ഖലനം സംഭവിച്ചാലും നോമ്പ് മുറിയുന്നതല്ല. കാരണം ഉദയത്തിനു (ഫജ്‌ര്‍ സാദിഖ്) മുമ്പ് ബന്ധപ്പെടല്‍ അനുവദനീയമാണല്ലോ. എന്നാല്‍ ഉദയം അറിയാതെയാണെങ്കില്‍ പോലും ഒരാള്‍ ലൈംഗിക ബന്ധം തുടര്‍ന്നാല്‍ അവരുടെ നോമ്പ് സ്വീകാര്യമാകുന്നതല്ല.

ഇതില്‍ നിന്ന് മനസ്സിലാകുന്നത് സുബ്‌ഹിയോടടുത്ത സമയത്ത് ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് അഭികാമ്യം എന്നതാണ്.

4.സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.

മുഷ്‌ടി മൈഥുനത്തിലൂടെയോ മറ്റോ സ്‌ഖലനമുണ്ടായാല്‍ നോമ്പ് മുറിയുന്നതാണ്.
ഒരാള്‍ സ്‌ഖലനമുണ്ടാകും എന്ന് ഭയപ്പെടുന്നുവെങ്കില്‍ ഭാര്യയുമായി ചുംബനം, തലോടല്‍ എന്നിവയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. അങ്ങനെ ഏര്‍പ്പെട്ട് സ്‌ഖലനം സംഭവിച്ചാല്‍ നോമ്പ് മുറിയുന്നതുമാണ്. ഇനി ഒരാള്‍ക്ക് സ്‌ഖലനമുണ്ടാകും എന്ന ഭയമില്ലെങ്കിലും ചുംബിക്കലും തലൊടലും ഒഴിവാക്കുന്നതാണ് നല്ലത്; അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എങ്കില്‍ തന്നെയും.

5. ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.

ശുദ്ധിയുള്ള അവസ്ഥയില്‍ നോമ്പാരംഭിച്ച ഒരു പെണ്‍കുട്ടിക്ക് പകലെപ്പോഴെങ്കിലും ആര്‍ത്തവ രക്തമോ പ്രസവരക്തമോ സ്രവിച്ചാല്‍ നോമ്പ് അസാധുവാകും. അങ്ങനെ സംഭവിച്ചാല്‍ നോമ്പിന്റെ ഉദ്ദേശ്യത്തോടെ അവള്‍ നോമ്പ് മുറിയുന്ന കാ‍ര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പാടില്ലാത്തതാകുന്നു. നോമ്പിന്റെ ഉദ്ദേശ്യമില്ലാതെ ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ചാല്‍ അതില്‍ തെറ്റില്ല.
(പ്രസവരക്തം എന്നുദ്ദേശിക്കുന്നത്:- പ്രസവാനന്തരം രക്തസ്രാവം ശമിച്ച് കുളിച്ച് ശുദ്ധിയായ ഒരു പെണ്ണിന് വീണ്ടും രക്തസ്രാവം ഉണ്ടാവുന്നതിനെയാണ്).

ആര്‍ത്തവ രക്തമോ പ്രസവരക്തമോ സ്രവിക്കുന്ന അവസ്ഥയില്‍ ഒരു ദിവസം തുടങ്ങുന്ന സ്ത്രീക്ക് പകല്‍ ശുദ്ധി കൈവന്നാല്‍ അവള്‍ ബാക്കി സമയം നോമ്പനുഷ്‌ടിക്കേണ്ടതില്ല. എന്നാലും നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കല്‍ സുന്നത്താണ്.

6. ചിത്തഭ്രമം

നോമ്പെടുക്കുന്ന മനുഷ്യന് ചിത്തഭ്രമം സംഭവിക്കുകയോ സ്ഥിരബുദ്ധി നഷ്‌ടപ്പെടുകയോ ചെയ്താല്‍- അതെത്ര കുറഞ്ഞ നിമിഷങ്ങളിലേക്കാണെങ്കിലും- നോമ്പ് മുറിയുന്നതാണ്.

7. ബോധക്ഷയം.


ഉദയത്തിനും മുമ്പ് ബോധമില്ലാതിരിക്കുകയും അസ്‌തമയം വരെ ബോധരഹിതനായി തുടരുകയും ചെയ്യുന്ന ഒരാളുടെ നോമ്പ് സ്വീകാര്യമല്ല. ആ ദിവസത്തെ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്.

എന്നാല്‍ ദിവസത്തിന്റെ തുടക്കത്തില്‍ ബോധമുണ്ടായിരിക്കുകയും പിന്നീടേപ്പോഴെങ്കിലും അബോധാവസ്ഥയിലാകുകയും ചെയ്യുന്ന ഒരാളിന്റെ അല്ലെങ്കില്‍ ദിവസത്തിന്റെ തുടക്കത്തില്‍ ബോധമില്ലാതിരിക്കുകയും പിന്നീട് (ഒരു നേരിയ സമയത്തേക്കെങ്കിലും) ബോധം വീണ്ടു കിട്ടുകയും ചെയ്യുന്ന ഒരാളിന്റെ നോമ്പ് സ്വീകാര്യമാകുന്നതാണ്.

ശ്രദ്ധിക്കുക:
ഒരാള്‍ ഉദയം മുതല്‍ അസ്‌തമയം വരെ ഉറക്കത്തിലാണ്ടു പോയാല്‍, അയാള്‍ പകല്‍ ഒരിക്കലും ഉണര്‍ന്നില്ലെങ്കില്‍പ്പോലും അയളുടെ നോമ്പ് സ്വീകാര്യമാകുന്നതാണ്. ബോധത്തിന്റെ കാര്യത്തില്‍ ഇതു നേരെ തിരിച്ചാണ്.

ഇനി ചില വിശദീകരണങ്ങള്‍:-

1.മേല്‍പ്പറഞ്ഞ നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ മറന്നു കൊണ്ടോ, ഭീഷണിക്ക് വിധേയനായോ അറിവില്ലായ്‌മ കൊണ്ടോ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അയാളുടെ നോമ്പ് മുറിയുന്നതല്ല. എന്നാല്‍ പണ്ഡിതന്മാരുടെയോ വിവരമുള്ളവരുടെയോ സഹായവും സാമീപ്യവും നേടാന്‍ കഴിയുന്നവര്‍ക്ക് അറിവില്ലായ്‌മ എന്നത് ഒരു ഒഴികഴിവല്ല.

2.യഥാര്‍ത്ത ഉദയത്തിന്റെ സമയം മുതല്‍ (ഫജ്‌ര്‍ സാദിഖ്...സൂര്യോദയത്തിനു മുമ്പുള്ള വെള്ള പ്രകാശോദയം) നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കേണ്ടതാകുന്നു. പള്ളിയില്‍ മുഅ‌ദ്ദിന്‍ അല്ലാഹു അക്‍ബര്‍ എന്നു തുടങ്ങുമ്പോള്‍ തന്നെ നോമ്പായി. ആ സമയത്ത് വാ‍യില്‍ വെള്ളമോ ഭക്ഷണമോ ഉണ്ടെങ്കില്‍ തുപ്പേണ്ടതാണ്. ചിലര്‍ അറിവില്ലായ്‌മ മൂലം ബാങ്ക് വിളി തീരും വരെ തീറ്റിയും കുടിയും തുടരും. അത് പരമ അബദ്ധമാണ്. ബാങ്കിന്റെ ആദ്യത്തിലെ അല്ലാഹു അക്‍ബര്‍ എന്നു പറയുമ്പോള്‍ തന്നെ ഭക്ഷണമൊക്കെ ഉപേക്ഷിക്കണ്ടതാണ്.

3.ആരെങ്കിലും മനഃപൂര്‍വ്വം ഭക്‍ഷണം കഴിച്ചോ അല്ലെങ്കില്‍ നോമ്പ് മുറിയുന്ന മറ്റു കാര്യങ്ങള്‍ ചെയ്തോ നോമ്പ് മുറിക്കുന്നത് പാപമാണ്. (കാരണങ്ങളില്ലെങ്കില്‍). അഥവാ അങ്ങനെ ചെയ്യുന്നവര്‍ ബാക്കി സമയം നോമ്പുകാരെ പോലെ തുടരല്‍ നിര്‍ബന്ധമാണു താനും. റമദാന്‍ കഴിഞ്ഞ് നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. എന്നാല്‍ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതു മൂലമാണ് നോമ്പ് മുറിയുന്നതെങ്കില്‍ നോമ്പ് മടക്കി അനുഷ്‌ടിച്ചാല്‍ മാത്രം പോര. പ്രായ‌ശ്‌ചിത്തവും ചെയ്യണം. അത് പിന്നാലെ വിശദീകരിക്കാം. ഇന്‍ശാ‍ അല്ലാഹ്.

4.സൂര്യന്‍ അസ്തമിച്ചു എന്നുറപ്പു വരുത്താതെ അസ്തമിച്ചു കാണും എന്ന് ഊഹിച്ച് ആഹാരപാദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യുന്നവര്‍ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതാണ്.

അതു പോലെ തന്നെ ഇപ്പോഴും രാത്രി തന്നെയായിരിക്കും എന്ന വിചാരത്തില്‍ ഭക്ഷിക്കുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്തിട്ട് പിന്നീട് ആ കാര്യങ്ങള്‍ ചെയ്തത് ഉദയത്തിനു ശേഷമായിരുന്നു എന്നു അറിയുകയും ചെയ്താല്‍ അവരുടെ നോമ്പ് സ്വീകാര്യമല്ല. അവരും നോമ്പുകാരെ പോലെ അസ്തമയം വരെ കഴിയേണ്ടതും നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. എന്നാല്‍ ഉദയത്തിനു ശേഷമാണ് നോമ്പ് മുറിയുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന വിവരം അവര്‍ പിന്നീട് അറിയുന്നില്ലെങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.

അല്ലാഹു സുബ്‌ഹാനഹു വ ത‌ആലാ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ, ആമീന്‍.
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദ് (സ, വല്‍ ഹം ദു ലില്ലാഹി റബ്ബില്‍ ആലമീന്‍).

ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അടുത്ത കുറിപ്പില്‍ ഇന്‍ശാ അല്ലാഹ്

12 comments:

Ziya said...

"നോമ്പ് മുറിയുന്ന കാര്യങ്ങള്‍ തുടരുന്നു...റമദാന്‍ പതിനൊന്ന്"

2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍.

അണ്ണാക്കിലോ മറ്റോ കയ്യിട്ട് ഉണ്ടാക്കി ഛര്‍ദ്ദിക്കുന്നതിലൂടെ നോമ്പ് മുറിയും. എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത സ്വഭാവികമായ ഛര്‍ദ്ദി ഉണ്ടാകുകയാണെങ്കില്‍ നോമ്പ് മുറിയുന്നതല്ല.

ഷാനവാസ്‌ ഇലിപ്പക്കുളം said...

സിയാ വളരെ നല്ലത്‌. പടച്ചവന്‍ സ്വീകരിക്കട്ടെ.

മെലോഡിയസ് said...

ഉപകാരപ്രദമായ ലേഖനം.പടച്ചവന്‍ ഇതിന് തക്കതായ പ്രതിഫലം നല്‍കട്ടെ.

ഏറനാടന്‍ said...

നന്ദി മറന്നുപോയ നോമ്പിന്‍ ചര്യകള്‍ ഓറ്മ്മിപ്പിച്ചു തന്നതിന്‌..

Shine said...

പ്രിയ സഹോദരാ...
എന്നെപ്പോലെ പലതും മറന്ന പ്രവാസികള്‍ക്കു
വളരെ സഹായകരമായ വിവരണം
മുമ്പൊരിക്കല്‍ പറഞ്ഞതു വീണ്ടും ആവര്‍ത്തിക്കുന്നു
സര്‍വ്വശക്തന്‍ ഒരുപാടു അറിവു തന്നു അനുഗ്രഹിക്കട്ടെ!

zuba said...

ദൈവം അനുഗ്രഹിക്കുമാറാകട്ടെ..അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും നോമ്പ് അസാധു ആക്കുന്ന ഒരു വിഭാഗമാണ് റമാളാന്‍ മാസത്തിന്റെ തൊട്ട് മുമ്പുള്ള മാസങളില്‍ വിവാഹത്തിലേര്‍പ്പെട്ടവര്‍ ,പ്ര്ത്യേകിച്ച് ലീവ് കുറഞ പ്രവാസികള്‍

ഈ പുണ്യമാസത്തില്‍ നോമ്പനുഷ്ടിക്കാതെയും നോമ്പെടുത്ത് ലൈഗിക ബന്ദത്തിലേര്‍പ്പെടുന്ന പ്രവാസികളും അനുവദിക്കപ്പെട്ട സമയപരുതിക്കുuള്ളില്‍(ലീവ്)ആസ്വദിക്കുക എന്നതല്ലാതെ മറ്റൊന്നും ചിന്തിക്കുന്നതേയില്ല!!

തീര്‍ച്ചയായും ഇത്തരക്കാര്‍ക്ക് വേണ്ടി വളരെ വിഷദമായി “നോമ്പെടുത്ത് ലൈഗികബന്തത്തിലേര്‍പ്പെടുന്നതിനെകുറിച്ചും റമളാന്‍ മാസത്തില്‍ മറ്റ് കാരണങളില്ലാതെ നോമ്പെടുക്കാതെ ലൈഗികബന്തത്തിലേര്‍പ്പെടുന്നതിന്റെയും” ദൈവിക വിദികളെ കുറിച്ച് വിവരിക്കുമെന്ന് കരുതുന്നു.

ഒരു പാതിരാപ്രസംഘത്തിനേക്കാളേറെ ഉപകാരാപ്രദമായ ഈ പുണ്യപ്രവര്‍ത്തിക്ക് അര്‍ഹമായ പ്രതിഫലം ദൈവം നല്‍കുമാറാകട്ടെ...

Roopchand.PS said...

നിങ്ങള്‍ ഇതൊക്കെ ശരിക്കും പറഞ്ഞതാണോ!!!!! ഏതൊക്കെ എവിടുന്നു കിട്ടി...വളരെ വിചിത്രമായിതോന്നി....ശരിക്കും.

Nufail4all said...

മുക്കിൽ നിന്നും ബ്ലഡ് വന്നാൽ നോമ്പ് മുറിയുമോ

Nufail4all said...

മുക്കിൽ നിന്നും ബ്ലഡ് വന്നാൽ നോമ്പ് മുറിയുമോ

Unknown said...

താങ്സ് സർ

Unknown said...

താങ്സ് സർ

Unknown said...

Masha Allah