Tuesday, September 18, 2007

നിയ്യത്ത് (കരുതല്‍) - റമദാന്‍ ആറ്

നിയ്യത്ത് (കരുതല്‍) - തുടര്‍ച്ച.

റമദാനിലെ നോമ്പിന് ഓരൊ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കള്‍ ശാഫി മദ്ഹബ് പ്രകാരം നിര്‍ബന്ധമാണ് എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. മാലികി മദ് ഹബ് പ്രകാരം റമദാന്‍ മാസം ആദ്യം തന്നെ എല്ലാ ദിവസങ്ങളിലേക്കുമായി കരുതിയാല്‍ തന്നെ, ഓരോ ദിവസവും നിയ്യത്ത് പുതുക്കേണ്ടതാണ്. ഇടയില്‍ ഒരു ദിവസമെങ്ങാന്‍ നിയ്യത്ത് ചെയ്യാന്‍ മറന്നു പോയാല്‍ ആ ദിവസത്തെ നോമ്പിന് ആദ്യം ചെയ്ത നിയ്യത് മതിയാകുന്നതാണ്. (മാലികി മദ്‌ഹബ്). റമദാന്‍ നോമ്പ്, നേര്‍ച്ച നോമ്പ്, കഫ്ഫാറത്ത് (പ്രായശ്ചിത്തം) നോമ്പ് തുടങ്ങിയ ഫര്‍ള് നോമ്പുകള്‍ക്ക് വേണ്ടി നിയ്യത്ത് ചെയ്യുന്നത് രാത്രിയില്‍ തന്നെ ആയിരിക്കണമെന്നത് നിയ്യത്തിന്റെ നിബന്ധനയാണ്. അതു പോലെ തന്നെ നോമ്പേതാണെന്ന് നിര്‍ണ്ണയിച്ച് കരുതലും നിര്‍ബന്ധമാണ്.

സുന്നത്തു നോമ്പുകളുടെ കാര്യമാണെങ്കില്‍ നിയ്യത്ത് ചെയ്യാന്‍ നോമ്പു ദിവസം ഉച്ച വരെ സമയമുണ്ട് പക്ഷെ ഇവിടെയും ഫജറു സാദിഖിനു ശേഷം നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തുകൂടാത്തതാണ്. അതു പോലെ ഇന്ന നോമ്പെന്നു നിര്‍ണ്ണയിച്ചു കരുതാതെ വെറും നോമ്പ് എന്നു കരുതിയാലും ശരിയാവുന്നതാണ് സുന്നത്ത് നോമ്പ്. എന്നാലും അറഫാ നോമ്പ്, മുഹറം ഒമ്പത് പത്ത്, ശവ്വാല്‍ മാസത്തിലെ ആറ് നോമ്പുകള്‍ എന്നിവ നിര്‍ണ്ണയിച്ച് കരുതല്‍ നിബന്ധനയാകും.

ചില സംശയങ്ങള്‍

1. നിയ്യത്ത് നിര്‍വഹിച്ചത് പ്രഭാതത്തിനു മുമ്പോ ശേഷമോ എന്നു സംശയമുണ്ടെങ്കില്‍ നോമ്പ് സാധുവാകുകയില്ല.
2. പ്രഭാതത്തോടടുത്ത സമയത്താണ് നിയ്യത്ത് നിര്‍വ്വഹിച്ചത്, അപ്പോള്‍ പ്രഭാതമായിരുന്നോ എന്ന് സംശയം, ഇങ്ങനെയെങ്കില്‍ നോമ്പ് സാധുവാകും.
3. രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്നു പകലില്‍ സംശയിക്കുകയും അതു ഉറപ്പിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ആ നോമ്പ് ഖളാ‍അ് വീട്ടേണ്ടതാണ്‍്.
4. രാത്രിയില്‍ നിയ്യത്ത് വച്ചിരുന്നോ എന്ന സംശയം സൂര്യാസ്തമനത്തിനു ശേഷമാണുണ്ടാകുന്നതെങ്കില്‍ കുഴപ്പമില്ല, ആ നോമ്പ് സാധുവാകുന്നതാണ്.
5. ശ’അബാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആയാല്‍ കൂടി നോമ്പ് സാധുവാകുകയില്ല.
6. റമളാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആണെങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.
7. ഒരാള്‍ നിയ്യത്തിനു ശേഷം ‘ഇന്‍ഷാ അല്ലാ’ എന്നു പറഞ്ഞാല്‍ അതു കേവലം പുണ്യം ഉദ്ദ്യേശിച്ചാണെങ്കില്‍ കുഴപ്പമില്ല, മറിച്ച് നിയ്യത്തിന് ഉപാധി വെക്കുകയാണെങ്കില്‍ ആ നോമ്പ് സഹീഹാവുകയില്ല.
8. നിയ്യത്ത് ചെയ്ത ശേഷം അത് ഒഴിവാക്കിയതായി കരുതിയാല്‍, നോമ്പനുഷ്ഠിക്കണമെങ്കില്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടതാണ്.

4 comments:

സുല്‍ |Sul said...

റമദാന്‍, നോമ്പ് നിയ്യത്ത് (കരുതല്‍) കൂടുതല്‍ കാര്യങ്ങള്‍.

-സുല്‍

മന്‍സുര്‍ said...

സുല്‍

നല്ല ഉപകാരപ്രദമായ വിവരണങ്ങള്‍ ....നോബിനെ കുറിച്ചുള്ള ഇത്തരം രചനകള്‍ ഒരുപാടളുകള്‍ക്ക്‌ ഗുണം ചെയുമെന്നതില്‍ സംശയമില്ല.
പിന്നെ ഇതിനൊക്കെ പുറമെ.....മനുഷ്യമനസ്സിന്‍റെ നന്‍മ...അതിലൂടെ മാത്രമേ നാം പറഞ എല്ലാ അനുഗ്രഹങ്ങളും കൈവരിക്കാന്‍ സാധികുകയുള്ളു.
വൈകുന്നേരം വരെ നോബും നോറ്റ്‌ ...നോബു തുറന്ന്‌ കഴിഞയുടെന്നെ സിഗററ്റിന്‌ തിരി കൊളുത്തി ആത്മസംത്രപ്തിയടയുന്ന ഒരു പാട്‌ പേര്‍ നമ്മുക്ക്‌ ചുറ്റുമുണ്ടു...അവരറിയുന്നില്ലേ ഈ മാസത്തിന്‍റെ അനുഗ്രഹങ്ങള്‍
അതോ..എല്ലാം അറിയുന്നവന്‍ മൂഢന്‍ എന്ന സമവാക്യത്തോട്‌ നീതിപുലര്‍ത്താനോ...
ഇവിടെ ഒരു കാര്യം പറയാം
മറ്റുള്ളവരെ ക്ഷണിച്ചു തന്‍റെ വീട്ടിലേ നോബു തുറ നാല്ലാളെ കൊണ്ടു പറയികുന്ന ഒരു നോബു തുറയാവതിരിക്കട്ടെ.
അങ്ങിനെ നോബ്‌ക്കാലം വന്നു ഇനി നോബ്‌ നോറ്റുകളയാം എന്നല്ലാതെ ..അതിന്‍റെ മഹത്വം പൂര്‍ണ്ണമായ്‌ ഉള്‍കൊണ്ടു വേണം അതിനെ സ്വീകരിക്കുന്നത്‌.
ഉള്ളതില്‍ നിന്നും അല്‌പ്പം ഇല്ലാത്തവന്ന്‌ കൊടുകുക...തീര്‍ച്ചയായും ഇല്ലാത്തവന്‍റെ പ്രാര്‍ത്ഥന ദൈവം പെട്ടെന്ന്‌ കേള്‍ക്കും .
നന്‍മക്കാണ്‌ ജയം ഒപ്പം നന്‍മ ചെയുന്നവര്‍ക്കും.

നന്മകള്‍ നേരുന്നു.

അലിഫ് /alif said...

സുല്‍..
നല്ല പരിശ്രമം, ആശംസകള്‍.

സു | Su said...

വായിക്കാറുണ്ട്. അറിയാത്ത കാര്യങ്ങള്‍.

നന്ദി. :)