Friday, September 21, 2007

നോമ്പ് ഖദാ‍‌അ് വീട്ടല്‍ - റമദാന്‍ ഒമ്പത്

എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് റമദാന്‍ നോമ്പ് നഷ്ടപെട്ടിട്ടുള്ളവര്‍ ആ കാരണങ്ങള്‍ നീങ്ങിയ ശേഷം നോമ്പ് എടുത്തു വീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പുകള്‍ രണ്ടു വിധത്തില്‍ ഖദാ ആകാം.


1. കാരണങ്ങള്‍ ഉള്ളത് - നിയ്യത്ത് മറന്നു പോകുക, ആര്‍ത്തവം, രോഗം, യാത്ര എന്നിങ്ങനെ എടുക്കാന്‍ കഴിയാതെ പോയ നോമ്പുകള്‍.

2. കാരണങ്ങള്‍ കൂടാതെ നഷ്ടപ്പെട്ട നോമ്പുകള്‍.

രണ്ടുവിധത്തിലും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്. അതു റമദാന്‍ കഴിഞ്ഞ് ഏറ്റവും അടുത്ത മാസങ്ങളില്‍ ആവല്‍ സുന്നത്തും, അടുത്ത റമദാനിനു ശേഷമാവല്‍ കുറ്റകരവുമാണ്. കാരണമില്ലാതെ നോമ്പ് മുറിച്ചവര്‍ പെട്ടന്നുതന്നെ ഖദാ‍അ് വീട്ടേണ്ടതാണ്.

നോമ്പ് ഖദാ വീട്ടുന്നതിന് പെരുന്നല്‍ ദിനങ്ങള്‍, ദുല്‍ഹജ്ജ് 11,12,13 എന്നിവയല്ലാത്തെ ഏതു ദിനവും തിരഞ്ഞെടുക്കവുന്നതാണ്. ഒന്നിലധികം നോമ്പ് ഖദാ ഉള്ളവര്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ അത് നോറ്റുവീട്ടല്‍ സുന്നത്താണ്.


ഭ്രാന്ത് കാരണം നഷ്ടപ്പെട്ട നോമ്പ് ഖദാ വീട്ടേണ്ടതില്ലെങ്കിലും ബോധക്ഷയം മൂലം നഷ്റ്റപ്പെട്ട നോമ്പ് ഖദാ വീട്ടേണ്ടതാണ്.

അമുസ്ലിം ഇസ്ലാമില്‍ ചേര്‍ന്നാല്‍ ആദ്യകാലങ്ങളിലെ നോമ്പ് അനുഷ്ഠിച്ചു വീട്ടേണ്ടതില്ല. അമുസ്ലിം ആയ കാലത്ത് അനുഷ്ഠിച്ച നോമ്പുകള്‍ പരിഗണിക്കപ്പെടുകയുമില്ല.

രോഗത്തിനു മരുന്നു കഴിച്ച് ലഹരി ബാദിച്ചവര്‍ നോമ്പ് ഖദാ വീട്ടേണ്ടതാണെങ്കിലും അവര്‍ കുറ്റക്കാരല്ല. മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം നോമ്പ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആ നോമ്പ് ഖദാ വീട്ടേണ്ടതും അതുമാത്രമല്ല അവര്‍ പരലോക ശിക്ഷക്കര്‍ഹരുമാണ്.

4 comments:

സുല്‍ |Sul said...

എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് റമദാന്‍ നോമ്പ് നഷ്ടപെട്ടിട്ടുള്ളവര്‍ ആ കാരണങ്ങള്‍ നീങ്ങിയ ശേഷം നോമ്പ് എടുത്തു വീട്ടല്‍ നിര്‍ബന്ധമാണ്.

കരീം മാഷ്‌ said...

എല്ലാം വായിക്കുന്നുണ്ട്.
മറന്നുപോയ വിധിവിലക്കുകള്‍ ഓര്‍മ്മപ്പെറ്റുത്താന്‍ അത്യുപകാരം.
നന്ദി.
പ്രതിഫലം ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കുക.

കുഞ്ഞന്‍ said...

അമുസ്ലീമായ എന്നേപ്പോലുള്ളവര്‍ക്കു ചില വാക്കുകളുടെ അര്‍ത്ഥം (ഉദാ: ഖദാ )മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. അത് ബ്രാക്കറ്റില്‍ കൊടുത്താല്‍ നന്നായിരിക്കും..

പരിശുദ്ധ റംസാന്‍ കഴിഞ്ഞിട്ടു നോമ്പു നഷ്ടപ്പെട്ടവര്‍ നോമ്പു പിടിച്ചാല്‍ അതിനു ഫല പ്രാപ്തിയുണ്ടാകുമൊ? അങ്ങിനെയെങ്കില്‍ എപ്പോഴും നോമ്പിനു ഫലപ്രാപ്തിയുണ്ടാകേണ്ടതല്ലേ?

Ziya said...

കുഞ്ഞന്റെ സംശയം:
പരിശുദ്ധ റംസാന്‍ കഴിഞ്ഞിട്ടു നോമ്പു നഷ്ടപ്പെട്ടവര്‍ നോമ്പു പിടിച്ചാല്‍ അതിനു ഫല പ്രാപ്തിയുണ്ടാകുമൊ?
റമദാനില്‍ നഷ്‌ടപ്പെട്ട നോമ്പ് റമദാന്‍ കഴിഞ്ഞാല്‍ ഉടന്‍ (കാരണങ്ങള്‍ മാറിയ ശേഷം)മടക്കി അനുഷ്‌ടിക്കല്‍ (making up missed fasts) നിര്‍ബന്ധമാണ്. യഥാസമയത്ത് നിര്‍വ്വഹിക്കാത്ത ഒന്ന് പിന്നീട്‌ മടക്കി അനുഷ്‌ടിക്കുന്നതിനെയാണ് ഖളാ എന്നു പറയുന്നത്.

ഇനി പ്രതിഫല കാര്യം നോക്കാം.

റമദാനില്‍ ചെയ്യുന്ന ഓരോ പുണ്യകര്‍മ്മത്തിനു അനേകം കര്‍മ്മങ്ങളുടെ പ്രതിഫലം വരെ കിട്ടുമെന്നുണ്ട്. അത്ര മഹത്വമേറിയ മാസമാണ് റമദാന്‍. ഒരു സുന്നത്ത് (ഐച്ഛികം)ചെയ്താല്‍ അതിനെക്കാള്‍ പ്രതിഫലമുള്ള ഫര്‍ദ് (നിര്‍ബന്ധ കാര്യം) ചെയ്ത പ്രതിഫലം, ഒരു ഫര്‍ദ് ചെയ്താല്‍ 70 ഫര്‍ദിന്റെ പ്രതിഫലം.
അപ്പോള്‍ റമദാനിലെ ഒരു നോമ്പിനു 70 നോമ്പിന്റെ പ്രതിഫലം ലഭിക്കും. റമദാനില്‍ നഷ്‌ടപ്പെടുന്ന നോമ്പ് പിന്നീട് മടക്കിയാലും ഈ പ്രത്യേക പ്രതിഫലം ലഭിക്കുകയില്ലല്ലോ. റമദാനില്‍ നഷ്‌ടമാവുന്നവ നഷ്‌ടം തന്നെ.