Thursday, September 27, 2007

ബദര്‍ ദിനം - റമദാന്‍ പതിനേഴ്

“അല്ലാഹുവേ ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതു കൊണ്ട് നീ എനിക്കു തന്ന വാക്കു പാലിക്കേണമേ. നിന്റെ സഹായം കൊണ്ട് അനുഗ്രഹിക്കേണമേ”

എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു.

ബദറില്‍ രക്തസാക്ഷിത്വം വരിച്ചത് 14 പേര്‍മാത്രമാണ്. എന്നാല്‍ യുദ്ധത്തിലുണ്ടായവരെല്ലാം വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നു.

*ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ലിം യോദ്ധാക്കള്‍

5 comments:

Mubarak Merchant said...

റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു.
ഇതിനെപ്പറ്റി വിശദമായി എഴുതിയാല്‍ നന്നായിരുന്നു.

Unknown said...

if u have time just give some reply to this blog

kuransamvadam.blogspot.com

getting confused

അത്തിക്കുര്‍ശി said...

സുല്ലേ..

എല്ലാം വായിക്കാറുണ്ട്‌! അഭിനന്ദനങ്ങള്‍!!

പിന്നെ, ഫാനേ..

ഇത്‌ വിശ്വാസിയുടേതും അത്‌ യുക്തിവാദിയുടേതും..അത്രേയുള്ളു വ്യത്യസം.. കണ്‍ഫുഷന്‍ സ്വാഭവികം..

മന്‍സുര്‍ said...

സുല്‍

റംസാനിലെ വിശേഷകാര്യങ്ങള്‍ വിശദമായി ഇവിടെ വിവരണം ചെയ്തതിന്‌....അല്ലാഹു....താങ്ങള്‍ക്കും..കുടുംബത്തിന്നും..ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്‍മ ചൊരിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

zuba said...

“റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു“.എന്നതിനെ കൂടുതല്‍ വിവരിക്കാത്തതിന്റെ കാരണം മുസ്ലിംങള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുള്ളതിനാലാവും എന്ന് കരുതുന്നു.എന്നിരുന്നാലും ഒന്ന് കൂടി വെക്തമാക്കി പ്രതിപാദിക്കുകയായിരുന്നെങ്കില്‍ സംശയ നിവാരണം നടത്താമായിരുന്നു.കൂടുതല്‍ വെക്തമാക്കുമെന്ന് കരുതുന്നു.