Thursday, September 20, 2007

റമദാനിലെ ദിക് റുകളും പ്രാര്‍ത്ഥനകളും - റമദാന്‍ എട്ട്

റമദാന്‍ മാസത്തില്‍ അല്ലാഹുവിനെ സ്മരിക്കുന്നതും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതും അധികരിപ്പിക്കേണ്ടതാണെന്നു പറഞ്ഞല്ലോ. റമദാനിലെ ചില ദിക് റുകളെ (സ്മരണ) പറ്റി പറയാം.

1. അത്താഴ സമയത്ത്
“ലാഇലാഹ ഇല്ലല്ലാഹു അല്‍ ഹയ്യുല്‍ ഖയ്യൂം അല്‍ ഖാഇമു അലാ കുല്ലി നഫ്സിന്‍ ബിമാ കസബത്”
“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായവനില്ല. അവന്‍ ജീവിച്ചിരിക്കുന്നവനും പരമ ശക്തനും ഓരോ ശരീരത്തെയും അടക്കി ഭരിക്കുന്നവനുമാണ്”
ഈ ദിക്ക് ര്‍ ഏഴുവട്ടം ആവര്‍ത്തിക്കേണ്ടതാണ്.

2. ഒരിക്കല്‍ നബി(സ. അ) പറഞ്ഞതായി സല്‍മാന്‍ (റ.അ) നിവേദനം ചെയ്തിരിക്കുന്നു “റമളാനില്‍ നാലു കാര്യങ്ങള്‍ നിങ്ങള്‍ വര്‍ദ്ധിപ്പിക്കുക. അതില്‍ രണ്ട് കാര്യം നിങ്ങളുടെ റബ്ബിന്റെ പൊരുത്തം സമ്പാദിക്കാന്‍ പറ്റുന്നതും രണ്ട് കാര്യം ഒരു നിലക്കും നിങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്തതുമാകുന്നു. ഒന്ന് : ശഹാദത്ത് കലിമ, രണ്ട് : പാപമോചന പ്രാര്‍ത്ഥന മൂന്ന് : സ്വര്‍ഗ്ഗത്തിനുവേണ്ടിയുള്ള അപേക്ഷ, നാല് : നരകത്തെ തൊട്ട് കാവല്‍ തേടല്‍” ഈ ഹദീസില്‍ പറഞ്ഞ നാലു കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന ദിക്ക് റ്.

“അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് അസ്ത അ്ഫിറുല്ലാഹ്, അസ് അലുക്കല്‍ ജന്നത്ത വ അഊദുബിക്ക മിനന്നാര്‍”

“അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ എന്റെ പാപങ്ങള്‍ പൊറുത്തു തരേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുന്നു നരകത്തെ തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു.”

നമസ്ക്കാര ശേഷവും മറ്റു സമയങ്ങളിലും ഈ ദിക്ക് റ് വര്‍ദ്ധിപ്പിക്കേണ്ടതാണ്.

3. റമദാന്‍ ആദ്യത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാനിലെ ആദ്യത്തെ പത്ത് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത്

“അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമുറാഹിമീന്‍”
“ കരുണാനിധിയായ അല്ലാഹുവേ, എന്നോട് കരുണ കാണിക്കേണമേ”

4. റമദാന്‍ രണ്ടാമത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാനിലെ രണ്ടാമത്തെ പത്ത് മഗ്ഫിറത്തിന്റെ (പാപമോചനത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത്

“അല്ലാഹുമ്മഗ്ഫ് ര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍”
“സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊരുത്തു തരേണമേ”

5. റമദാന്‍ മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാന്‍ മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെ പത്ത് എന്നാണറിയപ്പെടുന്നത്

“അല്ലാഹുമ്മ അ ഇത്ത്ഖ്നീ മിന ന്നാര്‍, വ അദ് ഹില്‍നീ ജന്നത്ത യാ റബ്ബല്‍ ആലമീന്‍”
“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”

6. നോമ്പ് തുറന്ന ഉടനെ ചൊല്ലേണ്ട സുന്നത്തായ ദിക്ക് ര്‍

“അല്ലാഹുമ്മലക്ക സുംതു വ അലാ രിസ്കിക്ക അഫ്ത്തര്‍ത്തു”
“അല്ലഹുവേ, നിന്റെ പൊരുത്തത്തിനു വേണ്ടി ഞാന്‍ നോമ്പെടുത്തു. നീ സമ്മാനിച്ച ഭക്ഷണം കൊണ്ട് ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു”

റമദാനിലെ പ്രാര്‍ത്ഥനകള്‍ എടുത്തു പറയാനാണെങ്കില്‍ വളരെയുണ്ട്. വളരെ പ്രാധാന്യമുള്ളവ ഇവിടെ എഴുതിയെന്നുമാത്രം. കൂടുതല്‍ ഇന്‍ഷാ അല്ലാ.

4 comments:

സുല്‍ |Sul said...

റമദാന്‍ മാസത്തില്‍ അല്ലാഹുവിനെ സ്മരിക്കുന്നതും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതും അധികരിപ്പിക്കേണ്ടതാണെന്നു പറഞ്ഞല്ലോ. റമദാനിലെ ചില ദിക് റുകളെ (സ്മരണ) പറ്റി പറയാം.
-സുല്‍

കുഞ്ഞന്‍ said...

തികച്ചും പുതിയ അറിവുകള്‍, മനസ്സിലാകുന്ന തരത്തില്‍ വിവരിച്ചിരിക്കുന്നു... നന്ദി

സര്‍വ്വ ശക്തനായ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടേ, നിങ്ങളെയും, എന്നെയും പിന്നെ ഇതു വായിക്കുന്ന എല്ലാവരെയും!

ഷാനവാസ്‌ ഇലിപ്പക്കുളം said...

നിങ്ങളുടെ ഈ ശ്രമങ്ങളെ കാരുണ്യവാനായ പടച്ചവന്‍ സ്വീകരിക്കുന്ന ഒരു അമലായിരിക്കട്ടെ. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമത്തിന്‌ അര്‍ഹമായ പ്രതിഫലം അവന്‍ നല്‍കുമാറാകട്ടെ. ഇതുവായിക്കുന്ന എല്ലവരേയും അവന്റെ കാരുണ്യത്തിനും, അനുഗ്രഹങ്ങള്‍ക്കും, പാപമോചനത്തിനും പരിശുദ്ധമായ ഈ ദിനങ്ങളുടെ ഹഖ്‌ കൊണ്ട്‌ കാരണമാകട്ടെ!
സ്നേഷപൂര്‍വ്വം,
ഷാനവാസ്‌

അഗ്രജന്‍ said...

സുല്ലേ,
പലര്‍ക്കും ഉപയോഗപ്പെടുന്ന, അല്ലെങ്കില്‍ അറിയാന്‍ സഹായിക്കുന്ന ഈ ശ്രമത്തിന് സര്‍വ്വശക്തന്‍ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍).