Saturday, September 22, 2007

ഫിദ്‌യ (പരിഹാര ദാനം) - റമദാന്‍ പത്ത്

നോമ്പ് ഖദാ‌അ് വീട്ടാന്‍ കഴിവില്ലാത്തവര്‍ നല്‍കേണ്ട പ്രായശ്ചിത്ത അന്ന ദാനമാണ് ഫിദ്‌യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, വാര്‍ദ്ധക്യം തുടങ്ങിയ കാരണങ്ങളാല്‍ നോമ്പ് നഷ്ടപ്പെടുന്നവര്‍ ഒരു ദിവസത്തെ നോമ്പിന് ഒരു മുദ്ദ് (800 മില്ലി) എന്ന കണക്കിന് ആ രാജ്യത്ത് ഉപയോഗിക്കുന്ന ധാന്യം ദാനം ചെയ്യേണ്ടതാണ്. ആ വ്യക്തിക്ക് ദാനം ചെയ്യാനുള്ള കഴിവുണ്ടായിരിക്കല്‍ ഇതിനു നിര്‍ബന്ധമാണ്. ഖദാ‌അ് വീട്ടല്‍ ഇവര്‍ക്ക ബാധ്യതയില്ല.

മുലകൊടുക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതുകൊണ്ട് നോമ്പ് ഉപേക്ഷിക്കുകയാണെങ്കില്‍ ഒരു മുദ്ദ് ധാന്യം ദാനം ചെയ്യുന്നതോടൊപ്പം ആ നോമ്പ് ഖദാ വീട്ടേണ്ടതുമാണ്. തന്റെ ശരീരത്തിനോ, അതൊ അതോടൊപ്പം കുട്ടിക്കും വിഷമം ഉണ്ടാകുമെന്നു കരുതുന്നെങ്കില്‍ ഫിദ്‌യ ആവശ്യമില്ല, നോമ്പ് ഖദാ വീട്ടിയാല്‍ മതിയാവുന്നതാണ്.

ഫഖീര്‍, മിസ്കീന്‍ (ദരിദ്രരും, പരമദരിദ്രരും) എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് മാത്രമാണ് ഫിദ്‌യ നല്‍കേണ്ടത്.

ഒന്നിലധികം ദിവസത്തെ ഫിദ്‌യ ഉണ്ടെങ്കില്‍ അതെല്ലാം തന്നെ ഒരാള്‍ക്ക് കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു ഫിദ്‌യ രണ്ടു പേര്‍ക്ക് കൊടുക്കാവുന്നതല്ല. അതു പോലെ ഒന്നര ഫിദ്‌യയും പറ്റില്ല. ഒരു നോമ്പ് രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റാത്തതാണല്ലോ.

ഖദാ വീട്ടല്‍ നിര്‍ബന്ധമായവന്‍ ഒരു കാരണവും കൂടാതെ നോമ്പ് ഖദാ ആക്കുകയും അടുത്ത റമദാന്‍ വരെ അത് നോറ്റ് വീട്ടാതിരിക്കുകയും ചെയ്താല്‍ ഒരു മുദ്ദ് വീതം അവന്‍ ദാനം ചെയ്യണം നോമ്പെടുത്തു വീട്ടുകയും വേണം. കൂടുതല്‍ വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ കൂടുതല്‍ മുദ്ദുകള്‍ വിതരണം ചെയ്യേണ്ടതാണ്.

5 comments:

സുല്‍ |Sul said...

നോമ്പ് ഖദാ‌അ് വീട്ടാന്‍ കഴിവില്ലാത്തവര്‍ നല്‍കേണ്ട പ്രായശ്ചിത്ത അന്ന ദാനമാണ് ഫിദ്‌യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, വാര്‍ദ്ധക്യം തുടങ്ങിയ കാരണങ്ങളാല്‍ നോമ്പ് നഷ്ടപ്പെടുന്നവര്‍ ഒരു ദിവസത്തെ നോമ്പിന് ഒരു മുദ്ദ് (800 മില്ലി) എന്ന കണക്കിന് ആ രാജ്യത്ത് ഉപയോഗിക്കുന്ന ധാന്യം ദാനം ചെയ്യേണ്ടതാണ്. ആ വ്യക്തിക്ക് ദാനം ചെയ്യാനുള്ള കഴിവുണ്ടായിരിക്കല്‍ ഇതിനു നിര്‍ബന്ധമാണ്. ഖദാ‌അ് വീട്ടല്‍ ഇവര്‍ക്ക ബാധ്യതയില്ല.

കുഞ്ഞന്‍ said...

നോമ്പിനെ പറ്റി കൂടുതല്‍ ആഴത്തിലുള്ള അറിവുകള്‍ !

പരമ കാരുണ്യവാന്‍ അനുഗ്രഹിക്കട്ടെ...

ഏ.ആര്‍. നജീം said...

നോയമ്പ് എന്ന വിഷയത്തെ കുറിച്ച് പല ചെറിയ ഭാഗങ്ങളായി വളരെ വിശദമായി താങ്കള്‍ പറഞ്ഞിരിക്കുന്നു !.
അഭിനന്ദനങ്ങളോടെ

പൊറാടത്ത് said...

ഒരു ത്രുശ്ശൂറ്ക്കാരനെ കൂടി പരിചയപ്പെടാന്‍ പറ്റിയതില്‍ സന്തോഷം

Azeez Manjiyil said...

വളരെ അവിചാരിതമായാണ്‌ തങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കാനിടവന്നത്‌.ഭാവുകങ്ങളോടെ.
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍.